ബന്ധു നിയമന വിവാദങ്ങൾക്ക് പിന്നാലെ ബെന്നി തോമസ് രാജിവെച്ചു 

Jun 8, 2026 - 11:36
ബന്ധു നിയമന വിവാദങ്ങൾക്ക് പിന്നാലെ ബെന്നി തോമസ് രാജിവെച്ചു 

തിരുവനന്തപുരം: ബന്ധു നിയമന വിവാദങ്ങള്‍ക്ക് പിറകെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ബെന്നി തോമസ് രാജിവെച്ചു. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവും കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമാണ് ബെന്നി തോമസ്. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവായ ബെന്നി തോമസിനെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് സഹോദരിയുടെ ഭര്‍ത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും അദ്ദേഹം നല്ലൊരു പൊതുപ്രവര്‍ത്തകനാണെന്നും സണ്ണി ജോസഫ് നിയമനത്തെ ന്യായീകരിച്ചിരുന്നു. വിവാദം കെട്ടടങ്ങാതായതോടെ നിയമന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ച ശേഷം പറയാമെന്നുമായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതികരിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0