കേരളത്തിൽ 126 പേർക്ക് ഷിഗെല്ല; പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ

Jun 7, 2026 - 14:07
Jun 7, 2026 - 14:09
കേരളത്തിൽ 126 പേർക്ക് ഷിഗെല്ല; പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ പറഞ്ഞു. കോഴിക്കോട് മൂന്ന് കുട്ടികളെയാണ് ഷിഗെല്ല ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ രണ്ട് കുട്ടികളെ ഡിസ്ചാർജ് ചെയ്തു. വയനാട് സുൽത്താൻ ബത്തേരിയിലെ ഒരു വിദ്യാലയത്തിലെ 164 കുട്ടികൾക്ക് വയറിളക്കവും ഛർദ്ദി ഉണ്ടായതിൽ ഷിഗെല്ലയുമായി ബന്ധമില്ലെന്നും കൂടുതൽ പരിശോധന നടത്താൻ നിർദേശിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ഹോട്ടലുകളിൽ ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കർശനമാക്കും. കോഴിക്കോട് ജില്ലയുടെ പല ഭാഗത്തും രോഗ ലക്ഷണം ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0