കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം വിജയിപ്പിക്കും
കാസർകോട്: കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ റഹ്മത്ത് നഗർ ഒൺടച്ച് പാലസിൽ നടന്ന കാസർകോട് ഏരിയ പ്രവാസി സംഘം യോഗം തീരുമാനിച്ചു. ഓഗസ്റ്റ് മാസത്തിൽ തിരൂരിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളന ഭാഗമായി യൂണിറ്റ്, ഏരിയ കമ്മിറ്റി നിലവിലില്ലാത്തിടങ്ങളിൽ പുതിയ കമ്മിറ്റികൾക്ക് രൂപം നൽകാനും പുതിയ വർഷത്തെ മെമ്പർഷിപ്പ് പ്രവർത്തനം ഊർജിതപ്പെടുത്താനും തീരുമാനിച്ചു. കാസർകോട് ഏരിയാ തല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം വ്യവസായി അബ്ദുല്ല കണ്ടത്തിലിന് നൽകി സംസ്ഥാന കൗൺസിലർ കാപ്പിൽ ജലീൽ നിർവഹിച്ചു. ഏരിയ വൈസ് പ്രസിഡണ്ട് സി എം എ ചേരൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. തൈവളപ്പ് യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് കൊല്ലമ്പാടി, ഹനീഫ് നീർച്ചാൽ ഏരിയ സെക്രട്ടറി മൊയ്തീൻ ചേരൂർ, ഏരിയ ഫൈനാൻസ് സെക്രട്ടറി അച്ചുതൻ പാടി സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0