വിദ്യാർത്ഥികൾക്ക് മാനസികമായി പീഡനമെന്ന് പരാതി; മെഡിക്കൽ കോളേജ് അധ്യാപകർക്ക് സ്ഥലംമാറ്റം

Jun 5, 2026 - 13:52
വിദ്യാർത്ഥികൾക്ക് മാനസികമായി പീഡനമെന്ന് പരാതി; മെഡിക്കൽ കോളേജ് അധ്യാപകർക്ക് സ്ഥലംമാറ്റം

കോഴിക്കോട്: പൊതുവേദിയിലും രോഗികളുടെ മുന്നിലും വെച്ച് പി ജി വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് അധ്യാപകർക്ക് സ്ഥലംമാറ്റം. അധ്യാപികമാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. പ്രത്യേക അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിലായിരുന്നു നടപടി. നിരന്തരമായി പൊതുമധ്യത്തിൽ വെച്ച് അധ്യാപകർ അപമാനിച്ചുവെന്നായിരുന്നു വിദ്യാർത്ഥികളുടെ പരാതി. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും പി ജി ഗ്രീവൻസ് സെല്ലിനുമായിരുന്നു വിദ്യാർത്ഥികൾ പരാതി നൽകിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0