എസ് വൈ എസ് പരിസ്ഥിതി ക്യാമ്പയിൻ; ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച തൃക്കരിപ്പൂരിൽ

Jun 4, 2026 - 17:44
Jun 4, 2026 - 17:47
എസ് വൈ എസ് പരിസ്ഥിതി ക്യാമ്പയിൻ; ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച തൃക്കരിപ്പൂരിൽ

കാസർകോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 'നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം' എന്ന പ്രമേയത്തിൽ എസ് വൈ എസ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിസ്ഥിതി ക്യാമ്പയിന് തുടക്കമാകുന്നു. ജൂൺ 5 മുതൽ 15 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ജില്ലയിലുടനീളം ആസൂത്രണം ചെയ്തിരിക്കുന്നത്.

ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജൂൺ 6 ശനിയാഴ്ച തൃക്കരിപ്പൂർ മുജമ്മഇൽ സന്ദീപ് വാര്യർ എം എൽ എ നിർവ്വഹിക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദർ മദനി പള്ളങ്കോട്, ജനറൽ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി സിദീഖ് സഖാഫി ബായാർ, എ ബി അബ്ദുള്ള മാസ്റ്റർ, നൗഷാദ് മാസ്റ്റർ മെട്ടമ്മൽ, ജാബിർ സഖാഫി, ജലീൽ സഖാഫി മാവിലാടം, എം ടി പി ഇസ്മായിൽ സഅദി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റഈസ് മുഈനി തുടങ്ങി പ്രമുഖ സംഘടന നേതാക്കളും വിവിധ സ്ഥാപന സാരഥികളും ചടങ്ങിൽ സംബന്ധിക്കും.

ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തകരുടെയും അനുഭാവികളുടെയും വീടുകളിൽ ഔഷധ-അടുക്കളത്തോട്ട ചെടികൾ എത്തിക്കുകയും പ്രധാന ടൗണുകളിലെ വ്യാപാരികളെ പങ്കാളികളാക്കി പൊതുജനങ്ങൾക്ക് വ്യാപകമായി വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്യും. കൂടാതെ ജില്ലയിലെ പ്രധാന സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങളും സൗന്ദര്യവൽക്കരണവും ക്യാമ്പയിൻ കാലയളവിൽ നടപ്പിലാക്കും. ഭൂമിയുടെയും പ്രകൃതിയുടെയും നിലനിൽപ്പിനായി മനുഷ്യൻ കൈക്കൊള്ളേണ്ട കരുതലുകളെക്കുറിച്ച് പൊതുസമൂഹത്തെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ടാണ് ഈ പരിസ്ഥിതി ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുളളത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0