വീണ്ടും പാമ്പു കടി മരണം; ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു 

Jun 4, 2026 - 17:12
വീണ്ടും പാമ്പു കടി മരണം; ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു 

മലപ്പുറം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു. കൊണ്ടോട്ടി കിഴിശ്ശേരിയിലെ നൗഫലിന്റെ മകൻ ഏഴു വയസ്സുകാരൻ നസലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. അരിപ്ര മേൽമുറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാമ്പ് കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. കുടുംബത്തോടൊപ്പം വിനോദയാത്ര പോകാനുള്ള ഒരുക്കങ്ങൾക്കിടെ പുലർച്ചെ കുട്ടി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ശ്രീലങ്കൻ വിഭാഗത്തിൽപ്പെട്ട പ്രത്യേക ഇനം പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഈ പാമ്പുകളുടെ വിഷത്തിനുള്ള ആന്റിവെനം നിലവിൽ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ ചികിത്സയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. പുറത്തു നിന്നും ആന്റിവെനം കൊണ്ടുവരാനുള്ള ഒരുക്കത്തിനിടെയാണ് മരണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0