അംഗഡിമുഗർ സ്കൂളിലെ കെ എസ് സ്മാരക പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു

Jun 3, 2026 - 10:11
Jun 3, 2026 - 10:14
അംഗഡിമുഗർ സ്കൂളിലെ കെ എസ് സ്മാരക പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു

പുത്തിഗെ: ശതാബ്ദിയിലേക്ക് കടക്കുന്ന അംഗഡിമുഗർ സ്കൂളിന് സി പി ഐ എം ബാഡുർ ലോക്കൽ കമ്മിറ്റി നിർമ്മിച്ച കെ എസ് സ്മാരക പ്രവേശന കവാടം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലകളിൽ നിറ സാന്നിധ്യമാണ് കെ എസ് കുടുംബം. തുളുനാട്ടിൽ കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് അവർക്ക് ദിശാബോധം നൽകിയ നേതാവാണ് കെ എസ് അബ്ദുൾ റഹ്മാൻ. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടുന്ന കുട്ടികൾക്ക് കെ എസ് എൻഡോർമെന്റ് കഴിഞ്ഞ കുറെ വർഷങ്ങളായി നൽകി വരുന്നു. ഷെരീഫ് കൊട്ടുടൽ, ശിവപ്പ റായ്, എം അനിത, അസീസ് കെ എസ്, ബഷീർ കൊട്ടുടൽ, മജീദ് എം, ഹമീദ് ബാഡൂർ, പി ബി മുഹമ്മദ്, നസീർ ബി സി, എൻ എ ബക്കർ, റസാക് തോണി സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഭാനു കെ വി സ്വാഗതവും ബി എം സയീദ് നന്ദിയും പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0