സൗജന്യ പി എസ്‌ സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Jun 3, 2026 - 09:39
സൗജന്യ പി എസ്‌ സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

ചെര്‍ക്കള: കേരള സര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ ചെര്‍ക്കള ബേർക്കയിൽ പ്രവര്‍ത്തിക്കുന്ന  ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ നിന്നും സൗജന്യ പി എസ്‌ സി പരീക്ഷകള്‍ക്കുള്ള 6 മാസത്തെ തീവ്ര പരിശീലനത്തിനുള്ള പുതിയ ബാച്ചുകള്‍ 2026 ജൂലൈ ഒന്നിന് ആരംഭിക്കും. റെഗുലർ ,ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി (എസ് എസ് എൽ സി കോപ്പി, ആധാർ കാർഡ് കോപ്പി, രണ്ട് ഫോട്ടോ) 2026 ജൂൺ 22 ന് മുന്‍പ് ബേർക്കയിൽ പ്രവര്‍ത്തിക്കുന്ന മൈനോറിറ്റി കോച്ചിംഗ് സെന്ററിൽ അപേക്ഷ സമര്‍പ്പിക്കുക. വിശദവിവരങ്ങള്‍ക്ക് 9496995433, 9947187195

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0