മർകസ് നോളജ് സിറ്റിയിൽ 'കൈനറ്റിക്സ് ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ട്' പ്രവർത്തനമാരംഭിക്കുന്നു
കോഴിക്കോട്: പ്രവേശന പരീക്ഷകളിൽ പ്രതീക്ഷയർപ്പിച്ചു അവസരങ്ങൾക്കായി കാത്തിരിക്കുന്ന വിദ്യാർഥികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള സമഗ്രമായ ലേർണിംഗ് സെന്റെർ 'കൈനറ്റിക്സ് ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ട്' മർകസ് നോളജ് സിറ്റിയിൽ പ്രവർത്തനമാരംഭിക്കുന്നു. മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി അവരെ മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കി മികച്ച നേട്ടം കൊയ്യാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മർകസിന്റെ പുതുമുഖ വിദ്യാഭ്യാസ പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് കൈനറ്റിക്സ് ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ട്. പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള മികച്ച അധ്യാപകരുടെ ഒരു നിരയെയാണ് ഇതിനുവേണ്ടി തയ്യാർ ചെയ്തിട്ടുള്ളത്. നീറ്റ്/ജീ റെഗുലർ, റിപീറ്റർ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന ഉയർന്ന നിലവാരമുള്ള ഒരു പഠന കേന്ദ്രമാണ് കൈനറ്റിക്സ് ലേണിംഗ്. അക്കാദമിക പഠനം, മത്സരപ്പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ്, കരിയർ മാർഗനിർദേശം, അനലിറ്റിക്സ്, മെന്റർഷിപ്പ് എന്നിവയെല്ലാം സംയോജിപ്പിച്ചുകൊണ്ട് ഒരു പ്രത്യേക ചട്ടക്കൂടിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0