എസ് എസ് എഫ് മുന്നോട്ട് വെക്കുന്ന പ്രമേയങ്ങൾ കാലിക പ്രസക്തം: മാധവൻ പുറചേരി

Jun 2, 2026 - 09:52
Jun 2, 2026 - 10:03
എസ് എസ് എഫ് മുന്നോട്ട് വെക്കുന്ന പ്രമേയങ്ങൾ കാലിക പ്രസക്തം: മാധവൻ പുറചേരി

പുത്തിഗെ: എസ് എസ് എഫ് കുമ്പള ഡിവിഷൻ സാഹിത്യോത്സവ്‌ പ്രമേയമായ 'കയർ' കാലിക പ്രസക്തമാണന്നും കയർ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും പ്രശസ്ത കവി മാധവൻ പുറചേരി അഭിപ്രായപ്പെട്ടു. കേവലം ഒരു നാരു മാത്രമായ കയർ നമ്മുടെ സാംസ്കാരിക ചരിത്രത്തിന്റെയും അധ്വാനത്തിന്റെയും അടയാളമായി മാറുന്നു. ജീവിതത്തിന്റെ പ്രതിസന്ധികളിൽ ഓരോ ഇഴയും ചേർത്തുപിടിച്ച് കരുത്തുറ്റ കയറായി മാറുന്ന മനുഷ്യന്റെ അതിജീവനത്തിന്റെ കഥയാണ് കയറിന്റേത്. ഇതുകൊണ്ടക്കെ തന്നെയാണ് എസ് എസ് എഫ് മുന്നോട്ട് വെച്ച വിഷയം പ്രസക്തമാവുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഊജംപദവിൽ നടന്ന എസ് എസ് എഫ് കുമ്പള ഡിവിഷൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ സഅദി അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്മദുൽ കബീർ ജമലുല്ലൈലി തങ്ങൾ കര പ്രാർത്ഥന നടത്തി. ജില്ലാ പ്രസിഡൻ്റ് റഈസ് മുഈനി സന്ദേശ പ്രഭാഷണം നടത്തി. സുലൈമാൻ കരിവെള്ളൂർ, റഹീം സഖാഫി ചിപ്പാർ, ലത്തീഫ് സഖാഫി മൊഗ്രാൽ, ഇബ്രാഹീം സഅദി മളി, ഇ കെ മുഹമ്മദ് കുഞ്ഞി, സുലൈമാൻ, ജുനൈദ് ഉറുമി സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0