എസ് എസ് എഫ് കുമ്പള ഡിവിഷൻ സാഹിത്യോത്സവ്; സീതാംഗോളി സെക്ടർ ചാമ്പ്യന്മാർ 

Jun 1, 2026 - 17:45
എസ് എസ് എഫ് കുമ്പള ഡിവിഷൻ സാഹിത്യോത്സവ്; സീതാംഗോളി സെക്ടർ ചാമ്പ്യന്മാർ 

സീതാംഗോളി: എസ് എസ് എഫ് കുമ്പള ഡിവിഷൻ സാഹിത്യോത്സവിന് പ്രൗഢ സമാപ്തിയായി. രണ്ട് ദിവസങ്ങളിലായി നൂറോളം പ്രതിഭകൾ മാറ്റുരച്ച സാഹിത്യോത്സവിൽ സീതാംഗോളി സെക്ടർ ചാമ്പ്യന്മാരായി. പുത്തിഗെ സെക്ടർ രണ്ടാം സ്ഥാനവും അംഗടിമുഗർ സെക്ടർ മൂന്നാം സ്ഥാനവും നേടി. വ്യക്തിഗത നേട്ടങ്ങളിൽ പുത്തിഗെ സെക്ടറിലെ ശമ്മാസിനെ വോക്കൽ ഓഫ് ദി ഫെസ്റ്റായും പുത്തിഗെ സെക്ടറിലെ ഇസ് പെൻ ഓഫ് ദി ഫെസ്റ്റായും തെരഞ്ഞെടുത്തു. വിവിധ സെക്ഷനുകളിലായി സാഹിത്യം, കല, സാമൂഹിക ബോധം, സമകാലിക വിഷയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടന്ന ചർച്ചകളും ശ്രദ്ധേയമായി. 

സമാപന സംഗമം ഡിവിഷൻ പ്രസിഡന്റ് നസീർ ഹിമമിയുടെ അധ്യക്ഷതയിൽ എസ് എസ് എഫ് കേരള പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്‌തു. യുവതലമുറയുടെ സർഗശേഷിയും വായനാ സംസ്കാരവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിൽ സാഹിത്യ-സാംസ്കാരിക വേദികൾക്ക് വലിയ പങ്കുണ്ടെന്നും ആശയങ്ങളുടെ പോരാട്ടം ശക്തമാകുന്ന കാലഘട്ടത്തിൽ വിജ്ഞാനവും സാഹിത്യബോധവും യുവജനങ്ങൾ കൂടുതൽ ആർജിക്കണമെന്നും സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ യൂസുഫ് സഖാഫി മുത്തേടം സന്ദേശ പ്രഭാഷണം നടത്തി.

അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, റഫീഖ് സഅദി ദേലംപാടി, ഉമർ സഖാഫി കർന്നൂർ, ജമാൽ സഖാഫി പെർവാഡ്, ലത്തീഫ് സഖാഫി മൊഗ്രാൽ, ബാദുഷ ഹാദി സഖാഫി, സ്വാഗതസംഘം കൺവീനർ അസ്ഗർ അലി സഖാഫി, ഹനീഫ് സഅദി, മുഹമ്മദ് സഖാഫി കുറ്റിയാളം, ആബിദ് ഫാളിലി, ഉമൈർ സഖാഫി, ഹാഫിള് മിഖ്ദാദ് ഹിമമി, ഇബ്രാഹിം സഅദി, മുസ്തഫ ഹാജി പി.എസ്, അരമന അബ്ദുൽ റഹ്മാൻ, ഇംതിയാസ് പൊട്ടുവളം, അബ്ബാസ് മിസ്ബാഹി, റഹീം സഖാഫി, ശഫീഖ് ടി, അബ്ദുള്ള പി എ, അബൂബക്കർ യു എം തുടങ്ങിയവർ സംബന്ധിച്ചു. രിഫായി ഹിഷാമി സ്വാഗതവും ഫർഹാൻ ഹിമമി നന്ദിയും പറഞ്ഞു. 

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0