മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതലയിൽ ഉത്തരവായി; കാസര്‍കോട് ജില്ലയുടെ ചുമതല കെ എം ഷാജിക്ക്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് വിവിധ ജില്ലകളുടെ ചുമതലയിൽ ഉത്തരവ് പുറത്തിറങ്ങി. കാസര്‍കോട് ജില്ലയുടെ ചുമതല തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്കാണ്. 14 മന്ത്രിമാര്‍ക്കാണ് ചുമതല വീതിച്ചു നല്‍കിയത്. ജില്ലയുടെ ചുമതല ഗതാഗത മന്ത്രി സിപി ജോൺ (തിരുവനന്തപുരം), വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ (കൊല്ലം), ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് (പത്തനംതിട്ട), എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം ലിജു (ആലപ്പുഴ), മോന്‍സ് ജോസഫ് (കോട്ടയം), ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് (ഇടുക്കി), റോജി എം ജോൺ (എറണാകുളം), ഒ ജെ ജനീഷ് (തൃശൂർ), എന്‍ ഷംസുദ്ദീൻ (പാലക്കാട്), പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ (മലപ്പുറം), റവന്യൂ മന്ത്രി എ പി അനില്‍ കുമാർ (കോഴിക്കോട്), കൃഷിമന്ത്രി ടി സിദ്ധീഖ് (വയനാട്), സണ്ണി ജോസഫ് (കണ്ണൂര്‍) എന്നിങ്ങനെയാണ് മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല നൽകിയിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0