എസ് എസ് എഫ് ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവിന് കന്യപ്പാടിയിൽ പ്രൗഢ സമാപനം; നെല്ലിക്കട്ട സെക്ടർ ജേതാക്കൾ
കന്യപ്പാടി: മുപ്പത്തിമൂന്നാമത് എഡിഷൻ ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവിന് കന്യപ്പാടിയിൽ പ്രൗഢ സമാപനം കുറിച്ചു. രണ്ട് ദിനങ്ങളിലായി നടന്ന പരിപാടിയിൽ 150 ലധികം കലാമത്സരങ്ങളിൽ 54 യൂണിറ്റുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. 728 പോയിന്റുകൾ നേടി നെല്ലിക്കട്ട സെക്ടർ ജേതാക്കളായി. 558 പോയിന്റുകൾ നേടിയ കുമ്പടാജെ, 519 പോയിന്റുകൾ നേടിയ നാരമ്പാടി യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. നാരമ്പാടി സെക്ടറിലെ ഇസ്മായിൽ ഫാസിനെ വോക്കൽ ഓഫ് ദി ഫെസ്റ്റായും നെല്ലിക്കട്ട സെക്ടറിലെ നഈമയെ പെൻ ഓഫ് ദി ഫെസ്റ്റായും തെരഞ്ഞെടുത്തു. സാഹിത്യ സംഗമം, പ്രസ്ഥാനിക സംഗമം, സാഹിത്യ സംവാദം, പ്രമേയ ചർച്ചകൾ തുടങ്ങി വിവിധങ്ങളായ അനുബന്ധ പരിപാടികളും നടന്നു. കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് അബൂബക്കർ സഅദി നെക്രാജെ പെരടാല മഖാം സിയാറത്തിന് നേതൃത്വം നൽകി. സ്വാഗത സംഘം ചെയർമാൻ അഷ്‌റഫ് നീർച്ചാൽ പതാക ഉയർത്തി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രശസ്ത ചെറുകഥാകൃത്ത് അർജുൻ കെ വി സാഹിത്യ സംഗമം ഉദ്ഘാടനം ചെയ്തു. കാസർകോട് മണ്ഡലം എം എൽ എ മാഹിൻ കല്ലട്ര മുഖ്യാഥിതിയായി. എസ് എസ് എഫ് നാഷണൽ സെക്രട്ടറിയേറ്റ് അംഗം ഫിർദൗസ് സഖാഫി കടവത്തൂർ പ്രമേയ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത് ജില്ലാ ഉപാദ്ധ്യക്ഷൻ സയ്യിദ് പഞ്ചിക്കൽ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റഹീസ് മുഈനി സന്ദേശ പ്രഭാഷണം നടത്തി. എ കെ സഖാഫി കന്യാന, ഖാദർ അമാനി പൈക്ക, ഖാദർ സഖാഫി നാരമ്പാടി, അബ്ദുറസാഖ് സഅദി കൊല്യം, അബൂബക്കർ കാമിൽ സഖാഫി, ഇബ്രാഹിം ദാരിമി, ഇബ്രാഹിം മുസ്‌ലിയാർ, മുഹമ്മദ് ബദ്രിയ, മുഹമ്മദ് ബോംബെ, റഹീം ബദ്രിയ, ഇബ്രാഹിം ഉസ്താദ് ഹോട്ടൽ, സുബൈർ ഗോളിയടുക്ക, മാഹിൻ കെളോട്ട്, ശംഷാദ് ഹിമമി, അൽത്താഫ് ഏണിയാടി, റംഷാദ് ഹിമമി, സവാദ് കൊല്യം, ഇല്യാസ് ഹിമമി, സിദ്ധീഖ് നീർച്ചാൽ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0