സമസ്ത അംഗത്വ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി
കാസർഗോഡ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന അംഗത്വ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷനും ജില്ലാ പ്രസിഡണ്ടുമായ കുമ്പോൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ അംഗത്വമെടുത്ത് ജില്ല തല ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജില്ലാ മുഷ്‌രിഫ് കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, ജില്ലാ കൗൺസിൽ അംഗങ്ങളായ എബി മൊയ്തു സഅദി ചേരുർ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ജമാൽ സഖാഫി പെർവാഡ്, അഷ്റഫ് സഅദി ആരിക്കാടി, ഹനീഫ് നിസാമി കുമ്പോൽ തുടങ്ങിയവർ സംബന്ധിച്ചു. കാഞ്ഞങ്ങാട് മേഖലയിൽ കേന്ദ്ര മുശാവറ അംഗം എ പി അബ്ദുൽ മുസലിയാർ മാണിക്കോത്ത്, തൃക്കരിപ്പൂർ മേഖലയിൽ കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ തുടങ്ങിയവർ അംഗത്വം എടുത്ത് ക്യാമ്പയിൻ മേഖലാതല ഉദ്ഘാടനം നിർവഹിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0