സമസ്ത സെന്റിനറി; കേരള മുസ്ലിം ജമാഅത്ത് കാറഡുക്ക സർക്കിൾ എക്സിക്യൂട്ടീവ് കൗൺസിൽ നിലവിൽ വന്നു
മുള്ളേരിയ: സമസ്ത സെന്റിനറി സമ്മേളന കർമ്മ പദ്ധതികൾ നടപ്പിൽ വരുത്തുന്നതിന് കേരള മുസ്ലിം ജമാഅത്ത് കാറഡുക്ക സർക്കിൾ എക്സിക്യൂട്ടീവ് കൗൺസിൽ നിലവിൽ വന്നു. കെ എം ഹസൈനാർ ഹാജിയുടെ അധ്യക്ഷതയിൽ അഹമ്മദ് മുസ്ലിയാർ ബോവിക്കാനം ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ഹാജി പൂത്തപ്പലം വിഷയാവതരണം നടത്തി.
എക്സിക്യൂട്ടീവ് കൗൺസിൽ നിലവിൽ ഭാരവാഹികൾ- ചെയർമാൻ: എ പി ഹംസ ഹാജി ആദൂർ റഹ്മത്ത് നഗർ, ജനറൽകൺവീനർ: ജഅഫർ സഖാഫിആദുർ റഹ്മത്ത് നഗർ, ഫിനാൻസ് സെക്രട്ടറി: പള്ളിക്കുഞ്ഞ് ഹാജി കൊറ്റുമ്പ. വൈസ് ചെയർമാൻ: ബഷീർ നഈമി കുണ്ടാർ, കെ എം അസൈനാർ ഹാജി ആദൂർ, മുഹമ്മദ് അജ്മാൻ മഞ്ഞംപാറ. കെ എം സിദ്ദീഖ് സഅദി ആദൂർ, ഇബ്രാഹിം മൂല, ഹല്ലാജ് സഖാഫി ആദൂർ റഹ്മത്ത് നഗർ. കൺവീനർമാർ: ബഷീർ മുസ്ലിയാർ കുണ്ടാർ, മുഹ്സിൻ ജൗഹരി മഞ്ഞംപാറ, എ കെ മുഹമ്മദ് കുഞ്ഞി കളത്തിൽ, അബ്ദുള്ള തോട്ടം, മുഹമ്മദ് യുകെ, ഇല്യാസ് കൊറ്റുമ്പ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ മുഹമ്മദ് അജ്മാൻ ഹാജി സ്വാഗതവും കൺവീനർ ജഅഫർ സഖാഫി ആദൂർ നന്ദിയും പറഞ്ഞു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0