മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

May 26, 2026 - 14:04
മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കേരളം മുഖ്യമന്ത്രി വി ഡി സതീശന്‍. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. വി ഡി സതീശന്‍ മുഖ്യമന്ത്രിയായതിനു ശേഷം നടത്തുന്ന ആദ്യ കൂടിക്കാഴ്ചയിൽ റെയില്‍വേ, എയിംസ്, ദേശീയപാത വികസനം തുടങ്ങി സംസ്ഥാനത്തിന്റെ വികസനവും കേന്ദ്ര പദ്ധതികളുടെ നടത്തിപ്പും ചര്‍ച്ചയായതായാണ് വിവരം. കേരളത്തിന്റെ തനത് കലായായ കഥകളി രൂപം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നല്‍കി. ചീഫ് സെക്രട്ടറി എ ജയതിലക്, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കര്‍, എന്‍ എസ് കെ ഉമേഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ചയും ഇന്ന് നടക്കും. നാളെ ആഭ്യന്തര മന്ത്രി അമിത്ഷായുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0