സമസ്ത നൂറ് പ്രകാശ വർഷങ്ങൾ; 400 കേന്ദ്രങ്ങളിൽ സെന്റിനറി സഭ

May 25, 2026 - 15:50
സമസ്ത നൂറ് പ്രകാശ വർഷങ്ങൾ; 400 കേന്ദ്രങ്ങളിൽ സെന്റിനറി സഭ

കാസർഗോഡ്: സമസ്ത  സെന്റിനറി ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന പദ്ധതി പഠനത്തിന്റെ അവസാന ഘട്ടമായ സെന്റിനറി സഭ ജില്ലയിലെ 400 യൂണിറ്റ് കേന്ദ്രങ്ങളിൽ നടക്കും. സോൺ തലങ്ങളിൽ സെന്റിനറി അസംബ്ലിയും സർക്കിൾ തലങ്ങളിൽ സെന്റിനറി കണക്റ്റും പൂർത്തിയാക്കിയാണ് യൂണിറ്റ് തലങ്ങളിൽ സെന്റിനറി സഭ നടക്കുന്നത്. 

ജില്ലാ ഉദ്ഘാടനം ചെമ്പരിക്ക യൂണിറ്റിൽ ചെമ്മനാട് ഗ്രാമപഞ്ചായത്തംഗം അമീർ കല്ലുവളപ്പ് ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറൽ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ വിഷയാവതരണം നടത്തി. അബ്ദുസ്സലാം സി എം അധ്യക്ഷത വഹിച്ചു. അഷ്‌റഫ്‌ കരിപൊടി സ്വാഗതം പറഞ്ഞു. സി എ അബ്ദുല്ല മുസ്ലിയാർ, ഗ്രാമ പഞ്ചായത്തംഗം അമീർ കല്ലംവളപ്പ്, ഹുസൈൻ റസ്‌വി കണ്ണംകുളം, മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുസ്സത്താർ ഹാജി സി.എം, എ. കെ. എം നാലപ്പാട്, സമീർ സി എം തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0