സമസ്ത അംഗത്വ ക്യാമ്പയിൻ; ജില്ലാ ശില്പശാല പ്രൗഢമായി
കാസർഗോഡ്: 'സമസ്ത; നൂറുപ്രകാശ വർഷങ്ങൾ' എന്ന പ്രമേയത്തിൽ നടക്കുന്ന അംഗത്വ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ശില്പശാല പ്രൗഢമായി. ജില്ലാ സുന്നി സെന്റർ സെന്റിനറി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ മുശാവറ അംഗങ്ങൾ, മേഖലാ ഭാരവാഹികൾ, മേഖലാ മെമ്പർഷിപ്പ് കൗൺസിൽ അംഗങ്ങൾ, സർക്കിൾ മുസാഇദുകൾ എന്നിവർ പങ്കെടുത്തു. ജില്ലാ ശില്പശാലയുടെ തുടർച്ചയായി മേഖലാ- സർക്കിൾ തലങ്ങളിൽ ചർച്ച സംഗമങ്ങളും സംഘടിപ്പിക്കും.
ശിൽപ്പശാല ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ടയുടെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി കെ പി ഹുസൈൻ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്തു. ജില്ല മുഷ്‌രിഫ് കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി വിഷയാവതരണം നടത്തി. മൊയ്തു സഅദി ചേരുർ, വൈ എം അബ്ദുറഹ്മാൻ അഹ്സനി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ജില്ലാ മുശാവറ അംഗങ്ങളായ സയ്യിദ് ഇബ്രാഹിം ഹാദി തങ്ങൾ ചൂരി, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, കെ പി അബ്ദുൽ റഹ്മാൻ സഖാഫി പഴയ കടപ്പുറം, ഉമറുൽ ഫാറൂഖ് മദനി മച്ചമ്പാടി, മുഹമ്മദ് സഖാഫി പാത്തുർ, ഇബ്രാഹിം ദാരിമി ഗുണാജെ, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, വി പി അബ്ദുല്ല ഫൈസി മൊഗ്രാൽ, അബ്ദുൽ ജലീൽ സഖാഫി മാവിലാടം, ഹസൈനാർ സഖാഫി കുണിയ, സകരിയ ഫൈസി, അബ്ബാസ് സഖാഫി ചേരൂർ, സുലൈമാൻ സഖാഫി ദേശാങ്കുളം, അബൂബക്കർ കാമിൽ സഖാഫി, ജമാൽ സഖാഫി കുമ്പള, അബൂബക്കർ സിദ്ദീഖ് സഖാഫി തൈര എന്നിവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0