സീതാംഗോളി സെക്ടർ സാഹിത്യോത്സവ്; മൺട്ടമ യൂണിറ്റ് ജേതാക്കൾ
സീതാംഗോളി: എസ് എസ് എഫ് സീതാംഗോളി സെക്ടർ 33-ാമത് എഡിഷൻ സാഹിത്യോത്സവ് പാടലടുക്കയിൽ പ്രൗഢോജ്ജ്വലമായി സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ പത്ത് യൂണിറ്റുകളിൽ നിന്നുള്ള മുന്നൂറോളം പ്രതിഭകൾ 120 ഇനങ്ങളിലായി മാറ്റുരച്ചു. 502 പോയിന്റുകൾ കരസ്ഥമാക്കി മൺട്ടമ്മ യൂണിറ്റ് കലാകിരീടം ചൂടി. ബാപാലിപ്പൊനം, മുഗുറോഡ് യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പാടലടുക്ക യൂണിറ്റിലെ മുസ്തഫ 'കലാപ്രതിഭ' യായും, ഉറുമി യൂണിറ്റിലെ ശിനാസ് 'സർഗപ്രതിഭ' യായും തിരഞ്ഞെടുക്കപ്പെട്ടു.
തുഫൈൽ ബാപാലിപൊനത്തിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനം പ്രശസ്ത എഴുത്തുകാരൻ രാഘവൻ ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. സെക്ടർ പ്രസിഡന്റ് യൂസുഫ് ഹിമമിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് കുമ്പള സോൺ ജനറൽ സെക്രട്ടറി അബ്ബാസ് സഖാഫി ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം സഖാഫി പ്രാർത്ഥന നടത്തി. ജില്ലാ സെക്രട്ടറി ബാദുഷ സഖാഫി അനുമോദന പ്രഭാഷണം നടത്തി. വിജയികളായ മൺട്ടമ്മ യൂണിറ്റിനുള്ള ട്രോഫി എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ഹമീദ് ദാരിമി, സലാം സഖാഫി, മൊയ്തു ഹിമമി, നുഫൈൽ ബാംഗ്ലൂർ, സ്വാലിഹ് സഖാഫി, ജുനൈദ് ഉറുമി തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0