കെ പി സി സി പുനഃസംഘടന; മന്ത്രിസഭയിലെ യൂത്ത് മോഡൽ നടപ്പാക്കാൻ കോൺഗ്രസ് ആലോചന
തിരുവനന്തപുരം: മന്ത്രിസഭയിൽ പുതുമുഖങ്ങളെയും യുവാക്കളെയും ഉൾപ്പെടുത്തിയ അതേ മാതൃക കെപിസിസി, ഡിസിസി പുനഃസംഘടനയിലും തുടരാൻ കോൺഗ്രസ് ആലോചന. യുവാക്കൾ, പൊതു സ്വീകാര്യതയുള്ളവർ നേതൃതലപ്പത്തേക്ക് വരണമെന്നാണ് ആവശ്യം. പരമാവധി 55 വയസിനകത്തുള്ളവർ തലപ്പത്തേക്ക് വരണം. ഭരണകാലയളവിൽ തന്നെ ഓടിനടന്ന് സംഘടന കെട്ടിപ്പടുക്കാൻ പ്രാപ്തരായവർ നേതൃ സ്ഥാനം ഏറ്റെടുക്കണമെന്നാണ് കോൺഗ്രസിലെ ആവശ്യം. ഭരണത്തിന്റെ അലസ്യം സംഘടനാ തലത്തിൽ ബാധിക്കാതിരിനാണ് പുതിയ നീക്കം.
അതിനിടെ, നേതൃപദവിയിലേക്ക് പരിഗണിക്കണമെന്ന ആവശ്യം വിഎസ് ശിവകുമാർ കെസി വേണുഗോപാലിനെ അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ എന്നിവരുടെ പേരുകളും സജീവമായി ഹൈക്കമാന്റ് പരിഗണിക്കുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0