സമസ്ത‌ ജില്ലാ ശില്പശാല നാളെ; കുമ്പോൽ തങ്ങൾ ഉദ്ഘാടനം ചെയ്യും

May 23, 2026 - 11:18
സമസ്ത‌ ജില്ലാ ശില്പശാല നാളെ; കുമ്പോൽ തങ്ങൾ ഉദ്ഘാടനം ചെയ്യും

കാസർഗോഡ്: 'സമസ്ത; നൂറുപ്രകാശ വർഷങ്ങൾ' എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അംഗത്വ ക്യാമ്പയിൻ ജില്ലാ ശില്പശാല നാളെ ഉച്ചയ്ക്ക് 2.30 ന് ജില്ലാ സുന്നി സെന്റർ സെന്റിനറി ഹാളിൽ നടക്കും. ജില്ലാ മുശാവറ അംഗങ്ങൾ, മേഖലാ ഭാരവാഹികൾ, മേഖലാ മെമ്പർഷിപ്പ് കൗൺസിൽ അംഗങ്ങൾ, സർക്കിൾ മുസാഇദുകൾ എന്നിവർ പ്രതിനിധികളായിരിക്കും. 25 ശതമാനം മെമ്പർഷിപ്പ് വർധനവ് ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ വർഷം പ്രവർത്തനങ്ങൾ നടക്കുന്നത്. ജില്ലാ ശില്പശാലയുടെ തുടർച്ചയായി മേഖലാ -സർക്കിൾ തലങ്ങളിൽ ചർച്ച സംഗമങ്ങളും സംഘടിപ്പിക്കും. 

ജില്ലാ ശിൽപ്പശാല  മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയിൽ കേന്ദ്ര മുശാവറ ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ വിഷയാവതരണവും ജില്ല മുഷ്‌രിഫ് കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി പദ്ധതി അവതരണവും നടത്തും. ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ് അഷ്റഫ് തങ്ങൾ ആദൂർ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ പി ഹുസൈൻ സഅദി കെ സി റോഡ്, മൊയ്തു സഅദി ചേരുർ, വൈ എം അബ്ദുറഹ്മാൻ അഹ്സനി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0