പതിനാറാം കേരള നിയമസഭ; സത്യപ്രതിജ്ഞ ചടങ്ങിൽ വ്യത്യസ്തനായി എകെഎം അഷ്‌റഫ് എം എൽ എ 

May 21, 2026 - 12:00
പതിനാറാം കേരള നിയമസഭ; സത്യപ്രതിജ്ഞ ചടങ്ങിൽ വ്യത്യസ്തനായി എകെഎം അഷ്‌റഫ് എം എൽ എ 

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവർ പ്രോ ടേം സ്പീക്കർ ജി സുധാകരന് മുന്നിൽ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്‌. സത്യപ്രതിജ്ഞയില്‍ വ്യത്യസ്തനായത് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫാണ്. മഞ്ചേശ്വരം കടമ്പാര്‍ സ്വദേശിയായ എകെഎം അഷ്‌റഫ് കന്നട ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 29,252 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് തുടർച്ചയായ രണ്ടാം തവണയും എകെഎം അഷ്റഫ് മഞ്ചേശ്വരത്തു നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0