എസ് എസ് എഫ് മുള്ളേരിയ സെക്ടർ സാഹിത്യോത്സവ്; സ്വാഗത സംഘം രൂപീകരിച്ചു

May 20, 2026 - 12:24
എസ് എസ് എഫ് മുള്ളേരിയ സെക്ടർ സാഹിത്യോത്സവ്; സ്വാഗത സംഘം രൂപീകരിച്ചു

മുള്ളേരിയ: എസ് എസ് എഫ് മുപ്പത്തിമൂന്നാമത് എഡിഷൻ മുള്ളേരിയ സെക്ടർ സാഹിത്യോത്സവ് മെയ് 29,30 വെള്ളി,ശനി ദിവസങ്ങളിൽ മുള്ളേരിയ അഹ്ദലിയ്യ എജ്യുക്കേഷൻ സെൻ്ററിൽ പരിസരത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. യൂണിറ്റ് തലങ്ങളിൽ നിന്ന് മത്സരം പൂർത്തിയായി വരുന്ന നൂറോളം പ്രതിഭകൾ 
സെക്ടർ സാഹിത്യോത്സവിൽ മാറ്റുരക്കും. സംഘാടക സമിതി രൂപീകരണ യോഗം കേരള മുസ്ലിം ജമാഅത്ത് ബെള്ളൂർ സർക്കിൾ പ്രസിഡണ്ട് ഖാസിം നഈമി കിന്നിംഗാർ ഉദ്ഘാടനം ചെയ്തു. സെക്ടർ പ്രസിഡൻ്റ് റഷീദ് ഹിമമി സഖാഫി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ സഖാഫി പൂത്തലം, അശ്റഫ് സഖാഫി പള്ളപ്പാടി, അശ്റഫ് ജൗഹരി കിന്നിംഗാർ, ഹാഫിള് സിദ്ദീഖ് സഅദി നാട്ടക്കൽ, റൗഫ് മള്ഹരി പള്ളപ്പാടി സംസാരിച്ചു.

സംഘാടക സമിതി ഭാരവാഹികൾ: സയ്യിദ് അബ്ദുസ്സലാം അൽ അഹ്ദൽ തങ്ങൾ ആദൂർ(ചെയർമാൻ) അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം(ജന.കൺവീനർ) പി.എച്ച്. ബഷീർ(ഫിനാൻസ്) സിദ്ദീഖ് ഹാജി പൂത്തപ്പലം(കോഡിനേറ്റർ). ഖാസിം നഈമി  കിന്നിംഗാർ, റംസാൻ ഹാജി മുള്ളേരിയ, അബ്ദുല്ല ഹാജി കൊടി വളപ്പ്, ഹനീഫ് കന്നിങ്കാർ(വൈസ് ചെയർമാൻമാർ). ഷക്കീർ സഅദി മുള്ളേരിയ,  മൂസാൻ നേജിക്കാർ, സുബൈർ സഅദി പൂത്തപ്പലം (ജോയിൻ്റ് കൺവീനർമാർ).

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1