എസ്എസ്എഫ് പെർള സെക്ടർ സാഹിത്യോത്സവ്; ബെദ്രംപള്ള യൂണിറ്റ് ജേതാക്കൾ 

May 18, 2026 - 14:54
May 18, 2026 - 14:54
എസ്എസ്എഫ് പെർള സെക്ടർ സാഹിത്യോത്സവ്; ബെദ്രംപള്ള യൂണിറ്റ് ജേതാക്കൾ 

ഗുണാജെ: എസ്എസ്എഫ് പെർള സെക്ടർ സാഹിത്യോത്സവ് ഗുണാജെയിൽ പ്രൗഢമായി സമാപിച്ചു. 8 യൂണിറ്റുകളിൽ നിന്നായി നൂറിലധികം മത്സരാർത്ഥികൾ അമ്പതോളം മത്സരങ്ങളിൽ മാറ്റുരച്ചു. അതിഥികളെ സ്വീകരിക്കാൻ വിശാലമായ സൗകര്യമാണ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് ഗുണാജെ യൂണിറ്റ് ഒരുക്കിയത്. സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോൺ പ്രസിഡണ്ട് ഇബ്രാഹിം ദാരിമി ഗുണാജെ ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് ബദിയടുക്ക ഡിവിഷൻ സെക്രട്ടറി അൽത്താഫ് ഏണിയാടി പ്രമേയ പ്രഭാഷണം നടത്തി. എസ് ജെ എം ബദിയടുക്ക മേഖല ജനറൽ സെക്രട്ടറി റിഷാദ് സഖാഫി പാലപ്പെട്ടി ആശംസ പ്രഭാഷണം നടത്തി. ഇബ്രാഹിം ഹിമമി സ്വാഗതവും ലത്തീഫ് ഗുണാജെ നന്ദിയും പറഞ്ഞു. മത്സരഫലങ്ങളിൽ ബെദ്രംപള്ള, ഗുണാജെ, കാട്ടുക്കുക്കെ യൂണിറ്റുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മുപ്പത്തിനാലാമത് പെർള സെക്ടർ സാഹിത്യോത്സവ് ബെദ്രംപള്ളയിൽ വെച്ച് നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0