രണ്ട് ദിവസത്തിനിടെ സി എന്‍ ജി വിലയിൽ വീണ്ടും വർധനവ്

May 17, 2026 - 13:37
രണ്ട് ദിവസത്തിനിടെ സി എന്‍ ജി വിലയിൽ വീണ്ടും വർധനവ്

ന്യൂഡൽഹി: ഡൽഹിയിൽ സി എൻ ജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) വിലയിൽ വീണ്ടും വർധനവ്. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് വില വർദ്ധിപ്പിക്കുന്നത്. ഇതോടെ ഡൽഹിയിൽ ഒരുകിലോഗ്രാം സി എൻ ജിയുടെ വില 76.59 രൂപയായി. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് ആഗോള ഊർജ്ജ വിപണിയിലുണ്ടായ പ്രതിസന്ധിയാണ് വില വർദ്ധനക്ക് ഇടവരുത്തിയത്. കഴിഞ്ഞ ദിവസവും സി എൻ ജിക്ക് കിലോഗ്രാമിന് ഒരു രൂപ വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും ഒരു രൂപ കൂട്ടിയത്. കഴിഞ്ഞ ദിവസം രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വില വർധിപ്പിച്ചിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0