എസ് എസ് എൽ സി പരീക്ഷാ ഫലത്തിൽ നിരാശ; വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

May 17, 2026 - 12:51
May 17, 2026 - 12:53
എസ് എസ് എൽ സി പരീക്ഷാ ഫലത്തിൽ നിരാശ; വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: എസ് എസ് എൽ സി പരീക്ഷാ ഫലം വന്നതിന് പിന്നാലെ വിദ്യാർത്ഥിയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂൽപറ്റ കാരാപ്പറമ്പ് ശിഹാബുദ്ദീന്റെ മകനും പൂക്കോട്ടുംപാടം സി.എച്ച്.എം.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥിയായുമായിരുന്ന മുഹമ്മദ് ഷംസാനാണ് (15) മരിച്ചത്. ഷംസാന് രണ്ട് വിഷയങ്ങളിൽ എ പ്ലസും ഒരു വിഷയത്തിൽ എ ഗ്രേഡും മറ്റ് രണ്ട് വിഷയങ്ങളിൽ ബി പ്ലസും ഒരു വിഷയത്തിൽ സി പ്ലസും മൂന്ന് വിഷയത്തിൽ സി ഗ്രേഡും, കെമിസ്ട്രിയിൽ ഡി ഗ്രേഡുമാണ് ലഭിച്ചത്. എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നതിന് പിന്നാലെ തനിക്ക് മാർക്ക് കുറഞ്ഞുപോയെന്ന് പറഞ്ഞ് കുട്ടി സങ്കടപ്പെട്ടിരുന്നതാതായും വലിയ മനഃപ്രയാസത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0