ഇന്ധനവില വര്‍ധനവിൽ പ്രതിഷേധം; ഡെലിവറി ജീവനക്കാര്‍ അഞ്ച് മണിക്കൂര്‍ പണിമുടക്കും

May 16, 2026 - 12:32
ഇന്ധനവില വര്‍ധനവിൽ പ്രതിഷേധം; ഡെലിവറി ജീവനക്കാര്‍ അഞ്ച് മണിക്കൂര്‍ പണിമുടക്കും

ന്യൂഡൽഹി: ഇന്ധനവില വർധനവിന് പിന്നാലെ പ്രതിഷേധവുമായി ഡെലിവറി ജീവനക്കാര്‍. ഇന്ധനവില വർധനവിലും കുറഞ്ഞ വേതന നിരക്കിലും പ്രതിഷേധിച്ച് രാജ്യ വ്യാപകമായി ഇന്ന് ഉച്ചയ്ക്ക് 12 മണിമുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് പണിമുടക്ക്. ഗിഗ് ആന്റ് പ്ലാറ്റ്ഫോം സർവീസസ് വർക്കേഴ്സ് യൂണിയൻ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. മുഴുവൻ ആപ്പ് അധിഷ്ഠിത സർവീസുകളും നിർത്തിവെച്ച് ജീവനക്കാർ പണിമുടക്കിന്റെ ഭാഗമാകണമെന്നും സംഘടന ആഹ്വാനം ചെയ്തു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടാകുന്ന വർധനയാണ് ഇന്ത്യയിൽ ഇന്ധനവില വർധനയ്ക്ക് കാരണമായത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0