വി ഡി സതീശൻ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരെയും ഇന്നു പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഴുവൻ പേരുകളും പ്രഖ്യാപിക്കുന്നതിനായി ഉഭയകക്ഷി ചർച്ചയും യു ഡി എഫ് യോഗവും ഇന്ന് ചേരും. മന്ത്രിമാരുടെ വകുപ്പും എണ്ണവും ഇന്ന് അന്തിമമാക്കും. ആഭ്യന്തരവകുപ്പ് തന്നെ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. തിങ്കളാഴ്ച മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാൻ തീരുമാനിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനം. 21 അംഗ മുഴുവൻ മന്ത്രിസഭയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. മുസ്ലിം ലീഗിന് നിലവിൽ നാല് ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമാനാമായതോടെ അഞ്ച് മന്ത്രിമാർ വേണമെന്ന് യു ഡി എഫിനെ അറിയിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനങ്ങൾക്ക് ലീഗ് ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയോടെ ഗവർണ്ണർക്ക് കൈമാറും. എം എൽ എമാരുടെ സത്യപ്രതിജ്ഞ 21 നായിരിക്കും. ജൂൺ അഞ്ചിനായിരിക്കും ആദ്യ ബജറ്റ് അവതരണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0