നൂറു പ്രകാശവർഷങ്ങൾ; കുമ്പള സോൺ സെന്റിനറി അസംബ്ലി പ്രൗഢമായി

May 16, 2026 - 11:27
നൂറു പ്രകാശവർഷങ്ങൾ; കുമ്പള സോൺ സെന്റിനറി അസംബ്ലി പ്രൗഢമായി

പുത്തിഗെ: നൂറു പ്രകാശവർഷങ്ങൾ എന്ന ശീർഷകത്തിൽ 2027 ജനുവരി അവസാനവാരത്തിൽ മലപ്പുറം വാദി ഹറമൈനിയിൽ നടക്കുന്ന സമസ്ത സെന്റിനറിയുടെ ഭാഗമായി എല്ലാ സോണികളിലും സംഘടിപ്പിക്കുന്ന സെന്റിനറി അസംബ്ലി കുമ്പള സോൺ പ്രൗഢമായി സമാപിച്ചു. മുഹിമ്മാത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അസംബ്ലി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കാസർഗോഡ് ജില്ല സെക്രട്ടറി അബ്ദുറഹ്മാൻ അഹ്സനി ഉദ്ഘാടനം ചെയ്തു. വിവിധ ഘടകങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ട പദ്ധതികൾ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ അവതരിപ്പിച്ചു. പിന്നിട്ട നൂറു വർഷങ്ങളിൽ സമസ്ത ചെയ്ത സേവനങ്ങൾ, മത സാമൂഹിക സാംസ്കാരിക മേഖലകളിൽ സമസ്തയുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിച്ച്‌ പ്രമുഖ പ്രഭാഷകൻ മർസൂഖ് സഅദി പാപ്പിനിശ്ശേരി സംസാരിച്ചു. സയ്യിദ് അബ്ദുൽ കരീം അൽഹാദി അധ്യക്ഷത വഹിച്ചു. സയ്യിദ് അഹമ്മദുൽ കബീർ  ജമലുല്ലൈലി പ്രാർത്ഥന നടത്തി.  സയ്യിദ് ഹാമിദ് അൻവർ അൽ അഹ്ദൽ, മൂസ സഖാഫി കളത്തൂർ, റഫീഖ് സഅദി ദേലംപാടി, ജമാൽ സഖാഫി പെർവാട്, മുഹമ്മദ് സഖാഫി കുട്ടിയാളം, മുഹമ്മദ് ഹാജി പേരാൽ സംബന്ധിച്ചു. അബ്ബാസ് സഖാഫി മൺട്ടമ സ്വാഗതവും നസീർ ഹിമമി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0