എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂള്‍
പുത്തിഗെ: 2025-26 അധ്യായന വര്‍ഷത്തെ എസ് എസ് എൽ സി ഫല പ്രഖ്യാപനത്തില്‍ വിജയഗാഥ തുടര്‍ന്ന് മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂള്‍. മലയാളം, കന്നഡ, ഇംഗ്ലീഷ് മീഡിയമുകളില്‍ നിന്ന് പരീക്ഷ എഴുതിയ 187 കുട്ടികളും മികച്ച മാര്‍ക്കോടെ തുടര്‍ പഠനത്തിന് അര്‍ഹത നേടി. മലയാളം മീഡിയം വിദ്യാര്‍ത്ഥിനി ഖദീജത്ത് ബത്തൂല്‍ പേരാൽ കണ്ണൂർ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. ഹന്നത്ത് ഹലീമ, മുഹമ്മദ് ജസീല്‍, മുഹമ്മദ് നുസൈബ് എന്നിവര്‍ ഒമ്പത് എപ്ലസും കരസ്ഥമാക്കി. മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും പ്രാപ്തമാക്കിയ അധ്യാപകരെയും സ്കൂള്‍ അധികൃതരും മാനേജ്മെന്‍റും അഭിനന്ദിച്ചു.
What's Your Reaction?
Like
2
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
1