പിണറായി വിജയനെ കാണാനെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കാണാനെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. പ്രതിപക്ഷ നേതാവിന്റെ വസതിയിലെത്തിയ വി ഡി സതീശനെ പിണറായി വിജയനും കുടുംബാംഗങ്ങളും സ്വീകരിച്ചു. ഇരുവരും സൗഹൃദ സംഭാഷണം നടത്തിയാണ് പിരിഞ്ഞത്. പിണറായി സർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപനം വന്നയുടനെ തന്നെ പിണറായിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല. അതുകൊണ്ടാണ് പിണറായിയെ നേരിൽ കാണാൻ സതീശൻ എത്തിയത്. ഉച്ചയോടെ യുഡിഎഫ് യോഗത്തിൽ സതീശൻ പങ്കെടുക്കും. ഇതിന് ശേഷം സതീശൻ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് പോകും. വൈകിട്ട് 6.30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന വി.ഡി. സതീശന് ഗംഭീര സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയിട്ടുള്ളത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0