എസ് എസ് എഫ് കാസർകോട് ഡിവിഷൻ സാഹിത്യോത്സവ് ജൂൺ 20, 21 തീയ്യതികളിൽ
കാസർകോട്: എസ് എസ് എഫ് കാസർകോട് ഡിവിഷൻ സാഹിത്യോത്സവ് 2026 ജൂൺ 20, 21 തീയ്യതികളിൽ ചെട്ടുംകുഴി മർക്കസുസ്സആദയിൽ (മർഹൂം നിഹാൽ നഗർ) വെച്ച് നടക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവിൽ ഡിവിഷനിലെ 07 സെക്ടറിൽ നിന്നായി 600 ൽ പരം പ്രതിഭകൾ മാറ്റുരയ്ക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ചെട്ടുംകുഴി മർക്കസുസ്സആദയിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം കേരള മുസ്ലിം ജമാഅത്ത് കാസർകോട് സോൺ പ്രസിഡന്റ് സയ്യിദ് അലവി തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കാസർകോട് ജില്ലാ സെക്രട്ടറി ബാദുഷ സഖാഫി വിഷയവതരണം നടത്തി. എസ് വൈ എസ് കാസർകോട് സോൺ പ്രസിഡന്റ് ഷാഫി സഖാഫി ഏണിയാടി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. കേരള മുസ്ലിം ജമാഅത്ത് കാസർകോട് സോൺ ജനറൽ സെക്രട്ടറി ടിപ്പു മുഹമ്മദ് സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികൾ- ഉപദേശക സമിതി: സയ്യിദ് പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, സയ്യിദ് ഹംസ തങ്ങൾ, ഇത്തിഹാദ് മുഹമ്മദ് ഹാജി, എ.എം മഹ്മൂദ് മുട്ടത്തോടി, സുൽത്താൻ മഹമൂദ് പട്ട്ള, ഹുസൈൻ മുട്ടത്തോടി, റസാഖ് സഖാഫി കോട്ടക്കുന്ന്, മുനീർ എർമാളം, ഷാഫി പട്ല, അമീർ അലി ഹാജി ചൂരി. ചെയർമാൻ: മുഹമ്മദ് ചെട്ടുംകുഴി. ജനറൽ കൺവീനർ: കരീം പയോട്ട. ഫിനാൻസ് കൺവീനർ: ഷാഫി സഖാഫി ഏണിയാടി. വൈസ് പ്രസിഡന്റുമാർ: അലി സഖാഫി, അബ്ദുറഹ്മാൻ ബദർ നഗർ, അബ്ദുറഹ്മാൻ ചെട്ടുംകുഴി, പി.ബി മുഹമ്മദ് പയോട്ട, ആസിഫ് ആലംപാടി, മഹ്മൂദ് ഹനീഫി. ജോയിന്റ് സെക്രട്ടറിമാർ: ഇർഫാദ് മായിപ്പാടി, ഷംസീർ സൈനി, ഷൗക്കത്ത് ബദർ നഗർ, സാജിദ് ഇസ്സത്ത്, മജീദ് മുട്ടത്തോടി, തസ്‌ലീം കുന്നിൽ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0