ഏണിയാടി നൂറുൽ ഹുദാ മദ്റസയിൽ ബി ഫ്രണ്ട് വെക്കേഷൻ ക്യാമ്പിന് തുടക്കമായി
ഏണിയാടി: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് മദ്രസകൾ കേന്ദ്രീകരിച്ച് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ബി ഫ്രണ്ട് വെക്കേഷൻ ക്യാമ്പിന് ഏണിയാടി നൂറുൽ ഹുദാ മദ്റസയിൽ തുടക്കമായി. എ ബി സി ക്ലാസ്സ് റും, മാതൃക ദർസ്, തജ്‌വീദ് പഠനം, ഖുർആൻ വ്യാഖ്യാന പഠനം, ഹദീസ് പഠനം, കിദ്മ, പുലരി, കയ്യെഴുത്ത് മാസിക, എൻ്റർടെയ്ൻമെൻ്റ് തുടങ്ങീ വ്യത്യസ്ത സെക്ഷനുകളിലായി ക്യാമ്പ് നടക്കും. സദർ മുഅല്ലിം ഹസ്സൻ സഅദി പൈമ്പച്ചാൽ പോസ്റ്റർ പ്രകാശനം ചെയ്തു. മാതൃക ദർസിന് ഷാഫി സഖാഫി ദേലംപാടി നേതൃത്വം നൽകി. അബ്ദു നാസർ സുഹ്‌രി കുറ്റിക്കോൽ, അഹ്മദ് ജുനൈദ് ജൗഹരി പള്ളത്തൂർ, ഷാഹ്റുദ്ദീൻ ഫൈസി കന്തൽ, അബ്ദുല്ല സഅദി ദേളി സംബന്ധിച്ചു. ക്യാമ്പിന് മുന്നോടിയായി നടന്ന പാരന്റ്സ് മീറ്റ് ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ഹാജിയുടെ അധ്യക്ഷതയിൽ ഷഹ്റുദ്ദീൻ ഫൈസി കന്തൽ ഉൽഘാടനം ചെയ്തു. സ്ഥലം ഖത്തീബ് അബ്ദുല്ല സഅദി ദേളി വിഷയാവതരണം നടത്തി. ജമാഅത്ത് സെക്രട്ടറി മജീദ് കെ ടി, അബ്ദു നാസർ സുഹ്‌രി, അഹ്മദ് ജുനൈദ് ജൗഹരി, ഷാഫി സഖാഫി സംസാരിച്ചു. ഹൈദർ അലി, ഇബ്രാഹിം അംജദി, ഇബ്രാഹിം മൂല, മുഹമ്മദ് കുഞ്ഞി, ഉസ്മാൻ മലാംകുണ്ട് ചർച്ചയിൽ പങ്കെടുത്തു. പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അനുമോദനവും സ്കോളർഷിപ്പ് എക്സാം വിജയികൾക്ക് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0