ചേടിക്കുണ്ട് സീനത്തുൽ ഇസ്‌ലാം മദ്രസയിൽ വെക്കേഷൻ ക്യാമ്പ് ഇന്ന് മുതൽ
മരുതടുക്കം: സമസ്‌ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് മദ്‌റസകൾ കേന്ദ്രീകരിച്ചു നടക്കുന്ന പത്തു ദിവസം നീണ്ടു നിൽക്കുന്ന ബി ഫ്രണ്ട് വെക്കേഷൻ ക്യാമ്പിന് ചേടിക്കുണ്ട് സീനത്തുൽ ഇസ്‌ലാം മദ്രസയിൽ ഇന്ന് തുടക്കമാവും. എ ബി സി ക്ലാസ് റൂം, മാതൃക ദർസ്, തജ്‌വീദ് പഠനം, ഹദീസ് പഠനം, ഖുർആൻ വ്യാഖാന പഠനം, ഖിദ്മ, പുലരി, കൈയ്യെഴുത്ത് മാസിക നിർമാണം, എന്റർറ്റൈന്മെന്റ്, സെന്റിനറി പ്രചാരണം തുടങ്ങി വ്യത്യസ്‌ത സെഷനുകളിലായാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
ക്യാമ്പിന് മുന്നോടിയായി നടന്ന പാരന്റ്സ് മീറ്റ് ജമാഅത്ത് പ്രസിഡൻറ് കെ കെ അബ്ബാസ് ചേടിക്കുണ്ട്‌ന്റെ അധ്യക്ഷതയിൽ സദർ മുഅല്ലിം മുഹമ്മദ് റാശിദ് ഹിമമി സഖാഫി ഉദ്‌ഘാടനം ചെയ്തു. ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ചടങ്ങിൽ നടന്നു. അബ്ദുൽ സലാം റസ്‌വി പ്രസംഗിച്ചു. സെക്രട്ടറി നിസാർ സ്വാഗതവും അബ്ദുറഷീദ് മൗലവി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0