സഅദിയ്യ ലോ കോളേജിൽ എല്‍ എല്‍ ബി പ്രവേശന സൗജന്യ തീവ്ര പരിശീലന കോഴ്‌സ് ഈ മാസം 12 മുതൽ

May 11, 2026 - 14:20
സഅദിയ്യ ലോ കോളേജിൽ എല്‍ എല്‍ ബി പ്രവേശന സൗജന്യ തീവ്ര പരിശീലന കോഴ്‌സ് ഈ മാസം 12 മുതൽ

കാസര്‍ഗോഡ്: കാസര്‍ഗോഡ് സഅദിയ്യ ലോ കോളേജിലെ കരിയര്‍ സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എല്‍. എല്‍. ബി. കേരള പ്രവേശന പരീക്ഷ സൗജന്യ തീവ്ര പരിശീലന കോഴ്‌സ് മെയ് 12 ചൊവ്വ മുതല്‍ കോളേജില്‍ ആരംഭിക്കുന്നു. സര്‍ക്കാര്‍ - സ്വാശ്രയ ലോ കോളേജുകളിലെ പ്ലസ് ടു കഴിഞ്ഞവര്‍ക്കുള്ള 5 വര്‍ഷത്തെ LLB കോഴ്സിലേക്ക് പ്രവേശനം നല്‍കുന്നതിന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന  കേരള ലോ എന്‍ട്രന്‍സ് പരീക്ഷ (KLEE) യില്‍ ഉത്തരകേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഉന്നത വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യമായി ഈ പരിശീലന കോഴ്‌സ് സംഘടിപ്പിക്കുന്നത്. പ്രമുഖ നിയമ അധ്യാപകരും മത്സരപരീക്ഷാ പരിശീലകരും വിവിധ ദിവസങ്ങളിലെ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും. ഒഴിവുള്ള കുറഞ്ഞ സീറ്റുകളിലേക്ക് അഡ്മിഷന്‍ സ്വീകരിക്കുന്നുണ്ട്. സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും വിവരങ്ങള്‍ക്കും 9207 249 460 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0