പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ഖുർആൻ പ്രഭാഷണം മെയ്‌ 30 ന് അഡൂരിൽ

May 11, 2026 - 12:55
May 11, 2026 - 13:21
പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ഖുർആൻ പ്രഭാഷണം മെയ്‌ 30 ന് അഡൂരിൽ

അഡൂർ: കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്. എസ് എസ് എഫ് അഡൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന മഹ്ളറത്തുൽ ബദ്‌രിയ്യ വാർഷികത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി ഖുർആൻ പ്രഭാഷണം നടത്തും. ഈ മാസം 30 ശനി രാത്രി ഏഴു മണിക്ക് അഡൂർ താജുൽ ഉലമ നഗറിലാണ് മഹ്ളറത്തുൽ ബദ്‌രിയ്യ വാർഷികവും ഖുർആൻ പ്രഭാഷണവും സംഘടിപ്പിക്കുന്നത്. സയ്യിദ് സൈനുൽ ആബിദീൻ മുത്തുകോയ തങ്ങൾ കണ്ണവം നേതൃത്വം നൽകും. പ്രാസ്ഥാനിക നേതാക്കൾ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0