ജലാലിയ്യ ദിക്റ് ഹൽക്കയും അനുസ്മരണ പ്രാർത്ഥന സംഗമവും ഇന്ന് 

May 11, 2026 - 12:12
ജലാലിയ്യ ദിക്റ് ഹൽക്കയും അനുസ്മരണ പ്രാർത്ഥന സംഗമവും ഇന്ന് 

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ ജലാലിയ്യ ദിക്റ് ഹൽക്കയും അനുസ്മരണ പ്രാർത്ഥന സംഗമവും ഇന്ന് വൈകിട്ട് 7 മണിക്ക് ജലാലിയ്യ ഓഡിറ്റോറിയത്തിൽ നടക്കും. ജലാലിയ്യ ഖലീഫ ഡോക്ടർ തൈക്ക ഷുഹൈബ് ആലിം സാഹിബ്, ആദൂർ സാദാത്ത് കുടുംബത്തിലെ പ്രമുഖനായ സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ആദൂർ, എസ് എസ് എഫ് മുൻ സാരഥി ഒ ഖാലിദ് സാഹിബ് എന്നിവരുടെയും കഴിഞ്ഞ ദിവസം വിട പറഞ്ഞ പ്രസ്ഥാന സാരഥി സി എച്ച് ആലിക്കുട്ടി ഹാജിയുടെ അനുസ്മരണവും നടക്കും. പരിപാടിയോടനുബന്ധിച്ച് ഈ വർഷത്തെ ഹാജിമാർക്കുള്ള പ്രത്യേക പ്രാർത്ഥനയും യാത്രയയപ്പും സംഘടിപ്പിച്ചിട്ടുണ്ട്. സയ്യിദ് സൈനുൽ ആബിദീൻ അൽ അഹദൽ കണ്ണവം നേതൃത്വം നൽകും. സയ്യിദ് ഇസ്മായിൽ ഹാദി തങ്ങൾ പാനൂർ പ്രാർത്ഥന നടത്തും. സഅദിയ്യ ജനറൽ സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് അധ്യക്ഷത വഹിക്കും. കെ പി ഹുസൈൻ കെ സി റോഡ് ഉദ്ബോധനവും അബ്ദുൽ ഗഫാർ സഅദി രണ്ടത്താണി അനുസ്മരണ പ്രഭാഷണവും നടത്തും. സയ്യിദ് ഹിബത്തുള്ള അൽ ബുഖാരി, കെ കെ ഹുസൈൻ ബാഖവി, സ്വാലിഹ് സഅദി, ഉബൈദുള്ള സഅദി, പള്ളംകോട് അബ്ദുൽ ഖാദർ മദനി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ,അബ്ദുള്ള ബാഖവി കുട്ടശ്ശേരി, ശരീഫ് സഅദി മാവിലാടം, അബദുറഹ്മാൻ സഅദി തുവ്വൂർ, അബ്ദല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി,അലി അസ്കർ ബാഖവി, ഇബ്റാഹിം സഅദി വിട്ടല്‍, അബദുള്ള സഅദി ചിയ്യൂർ, അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില, അബ്ദുള്ള ഫൈസി മൊഗ്രാല്‍ തുടങ്ങിയവർ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0