തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. എഐസിസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും സിനിമാതാരങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. രണ്ട് ദ്രാവിഡ മുന്നണികൾക്കെതിരെ മത്സരിച്ച് 108 സീറ്റുകൾ നേടി വിജയിയുടെ ടി വി കെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണത്തിലെത്താൻ കൂടുതൽ സീറ്റുകൾ ആവശ്യമായി വന്നു. വിസികെയും മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെ മൊത്തം 120 സീറ്റുകൾ നേടിയാണ് ടി വി കെ ഭരണത്തിലെത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0