തമിഴ്‌നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം; വിജയ് മുഖ്യമന്ത്രിയാകും
ചെന്നൈ: അഞ്ച് ദിവസം നീണ്ടുനിന്ന തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം. നടനും രാഷ്ട്രീയ നേതാവുമായ വിജയിയുടെ തമിഴക വെട്രി കഴകത്തിന് വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയായേക്കും. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും ടി വി കെക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. വിസികെയ്ക്ക് പുറമെ മുസ്ലീം ലീഗും പിന്തുണച്ചതോടെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 120 ആയി. 234 അംഗ നിയമസഭയില്‍ 118 പേരുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. വി സി കെകെയുടെ പിന്തുണ കത്ത് ലഭിച്ചതിന് പിന്നാലെ ടി വി കെ ജനറൽ സെക്രട്ടറി ആദവ് അർജുനനാണ് വിജയ് മുഖ്യമന്ത്രിയാകുമെന്ന വിവരം സ്ഥിരീകരിച്ചത്. ഏപ്രിൽ 23 ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകളിലാണ് വിജയിയുടെ ടി വി കെ വിജയിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0