സ്ത്രീകള്‍ക്ക് സൗജന്യയാത്ര; ജെന്‍ഡര്‍ ടിക്കറ്റിങ് സംവിധാനം ഇന്ന് മുതൽ
തിരുവനന്തപുരം: സ്ത്രീകൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സൗജന്യയാത്രയൊരുക്കുമെന്ന യു ഡി എഫ് ഗ്യാരണ്ടി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ ജെൻഡർ ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നു. ശരാശരി എത്ര സ്ത്രീകൾ കെ എസ് ആർ ടി സിയിൽ യാത്ര ചെയ്യുന്നു എന്നു കണ്ടെത്തുന്നതിനു വേണ്ടിയാണ് സംവിധാനമൊരുക്കുന്നത്. ഇന്ദിര ഗ്യാരണ്ടി നടപ്പാക്കുമ്പോൾ കെ എസ് ആർ ടി സിക്ക് വരുന്ന ബാധ്യതയുടെ കണക്ക് കണ്ടെത്താനു കൂടിയാണിത്. ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ പുരുഷൻ, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇതോടൊപ്പം ട്രാൻസ് ജെൻഡർ കൂടി രേഖപ്പെടുത്തണമെന്ന ആലോചനയുമുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0