എസ് എസ് എഫ് ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവ് മെയ് 30,31 തീയ്യതികളിൽ കന്യപ്പാടിയിൽ
ബദിയടുക്ക: മുപ്പത്തിരണ്ടാമത് എസ് എസ് എഫ് ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവ് 2026 മെയ് 30,31 തിയതികളിലായി കന്യപ്പാടിയിൽ വെച്ച് നടക്കും. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് ബദിയടുക്ക സോൺ നേതൃത്വം സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. അഞ്ചു സെക്ടറുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറിലധികം വിദ്യാർത്ഥികൾ കന്യാപ്പാടിയിലേക്കെത്തും. സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും. വിദ്യാർത്ഥികളെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് കന്യപ്പാടി നീർച്ചാൽ ഗോളിയടുക്ക യൂണിറ്റിലെ പ്രവർത്തകർ നടത്തുന്നതെന്ന് സ്വാഗത സംഘം അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0