എസ് ജെ എം ചെർക്കള റെയ്ഞ്ച് വാർഷിക ജനറൽ ബോഡി യോഗവും പാഠപുസ്തക ശില്പശാലയും സമാപിച്ചു

May 6, 2026 - 12:38
എസ് ജെ എം ചെർക്കള റെയ്ഞ്ച് വാർഷിക ജനറൽ ബോഡി യോഗവും പാഠപുസ്തക ശില്പശാലയും സമാപിച്ചു

ചെർക്കള: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ചെർക്കള റെയ്ഞ്ച് വാർഷിക ജനറൽ ബോഡി യോഗവും പാഠപുസ്തക ശില്പശാലയും ചെർക്കളയിൽ സമാപിച്ചു. സയ്യിദ് ശുഹൈബ് സഅദിയുടെ പ്രാർത്ഥന നടത്തി. റെയ്ഞ്ച് പ്രസിഡന്റ് ഹനീഫ് സഖാഫിയുടെ അധ്യക്ഷതയിൽ സ്ഥലം ഇമാം അബ്ദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മനാസ് ഹിമമി സഖാഫി വാർഷിക റിപ്പോർട്ടും റെയ്ഞ്ച് ഇൻഫോ അവതരണവും നടത്തി. സെക്രട്ടറി മുസ്തഫ സഖാഫി സാമ്പത്തികം അവതരിപ്പിച്ചു. വെൽഫയർ പ്രസിഡന്റ് സിദ്ധീഖ് സഅദി സംസാരിച്ചു. മിഷ്ണറി& ട്രെയിനിംഗ് സെക്രട്ടറിയായി അബ്ദുള്ള ജൗഹരിയെ തെരഞ്ഞെടുത്തു.

വിദ്യാർത്ഥികളെ ധാർമികമായും വിദ്യാഭ്യാസപരമായും ഉയർത്താനുള്ള സാധ്യതകൾ, പരിഹാരങ്ങൾ, അധ്യാപന രീതികൾ,വെക്കേഷൻ ക്യാമ്പ് തുടങ്ങിയവ സംഗമത്തിൽ ചർച്ചയായി. പാഠപുസ്തക ശില്പശാലയ്ക്ക് ഇബ്രാഹിം സഖാഫി അർളടുക്ക നേതൃത്വം നൽകി. കെ.വി. അബൂബക്കർ മൗലവി, ഖലീൽ അംജദി, അബ്ദുൽ റഹ്മാൻ സഖാഫി, നാസിർ ജൗഹരി, മുബശിർ ഹാശിമി, സ്വലാഹുദ്ധീൻ ഇഹ്സാനി, ഫാറൂഖ് സഖാഫി, അബൂബക്കർ മദനി, ശമീർ സുഹ്രി, സുബൈർ സഅദി, അജ്മൽ സഖാഫി, ഷഹീർ ഹാശിമി, അഹമ്മദ് മുസ്‌ലിയാർ, ശംസുദ്ധീൻ ഹിമമി, അബ്ദുള്ള പൊവ്വൽ തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0