എസ് എസ് എഫ് കുമ്പഡാജെ സെക്ടർ സാഹിത്യോത്സവ്; തുപ്പക്കൽ യൂണിറ്റ് ജേതാക്കൾ
കുമ്പഡാജെ: മുപ്പത്തിമൂന്നാമത് എഡിഷൻ കുമ്പഡാജെ സെക്ടർ സാഹിത്യേത്സവിന് കുദിങ്കില യൂണിറ്റിൽ സമാപനം. രണ്ട് ദിനങ്ങളിലായി നടന്ന കലാപരിപാടികളിൽ 11 യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. 311 പോയിന്റുകൾ നേടി തുപ്പക്കൽ യൂണിറ്റ് ജേതാക്കളായി. 207 പോയിന്റുകൾ നേടി ബെളിഞ്ച യൂണിറ്റ് രണ്ടാമതും 93 പോയിന്റ് നേടി മുനിയൂർ യൂണിറ്റ് മൂന്നാം സ്ഥാനവും കര സ്ഥമാക്കി. മുനിയൂർ യൂണിറ്റിലെ മുആസ് കലാപ്രതിഭായായും മുക്കൂർ യൂണിറ്റിലെ ജലാൽ സർഗ പ്രതിഭയായും തിരഞ്ഞെടുത്തു.
സ്വാഗത സംഘം കൺവീനർ കെ എഫ് സി അബ്ദുല്ല മുസ്‌ലിയാർ പതാക ഉയർത്തി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിർമൽ കുമാർ കാടകം സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്‌തു. സയ്യിദ് പി എസ് ആറ്റക്കോയ പഞ്ചിക്കൽ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഇർശാദ് കളത്തൂർ സന്ദേശ പ്രഭാഷണം നടത്തി. കെ പി മുഹമ്മദ്, അബൂബക്കർ ഫൈസി കുമ്പഡാജെ, അബൂബക്കർ കാമിൽ സഖാഫി, എ കെ സഖാഫി കന്യാന, സിദ്ദീഖ് ഹനീഫി, ശംസാദ് ഹിമമി, അൽത്വാഫ് ഏണിയാടി, ഖാദർ അമാനി പൈക്ക, എൻ കെ എം ബെളിഞ്ച, അബ്ദുല്ല മബ്റൂകി മുഹമ്മദ് മുസ്‌ലിയാർ. ഇബ്രാഹിം മുസ്‌ലിയാർ, മുണ്ടക്കാട് മുഹമ്മദ് മുസ്‌ലിയാർ, എസ് മുഹമ്മദ്, ബശീർ സദാത്ത്, ഇബ്രാഹിം സാദത്ത്, സീദി കുതിങ്കില, അബൂബക്കർ സഅദി പുത്രോടി, അബ്ദുർറഹ്‌മാൻ ദർക്കാസ്, ഫൈസൽ അനന്തമൂല, ഫാറൂഖ് പി കെ, ഉമർ അഹ്സനി, ബശീർ ഹാകിമി, ഇബ്രാഹിം അഹ്‌സനി, ഫാറൂഖ് തുപ്പക്കൽ, അസീസ് ബെളിഞ്ച, നൗഫൽ ബെളിഞ്ച സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0