ജില്ലയിൽ വോട്ടെണ്ണൽ ഒരുക്കങ്ങൾ പൂർത്തിയായി; രാവിലെ എട്ടു മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും
കാസറഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ മെയ് 4-ന് നടക്കാനിരിക്കെ ജില്ലയിൽ വോട്ടെണ്ണൽ നടപടിക്രമങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. നാളെ രാവിലെ എട്ടു മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. മഞ്ചേശ്വരം, കാസർഗോഡ്, ഉദുമ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കാസർഗോഡ് ഗവൺമെൻറ് കോളേജിലെ കേന്ദ്രങ്ങളിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ കേന്ദ്രങ്ങളിലും നടക്കും. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും കാസർകോട് ഗവൺമെന്റ് കോളേജിൽ സന്ദർശിച്ച് ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0