എസ് എസ് എഫ് പള്ളങ്കോട് സെക്ടർ സാഹിത്യോത്സവ് മെയ്‌ 30,31 തീയ്യതികളിൽ

May 3, 2026 - 13:39
എസ് എസ് എഫ് പള്ളങ്കോട് സെക്ടർ സാഹിത്യോത്സവ് മെയ്‌ 30,31 തീയ്യതികളിൽ

അഡൂർ: എസ്.എസ്.എഫ് 33-ാമത് പള്ളങ്കോട് സെക്ടർ സാഹിത്യോത്സവ് പ്രഖ്യാപനമായി. അഡൂർ ടൗണിൽ വൈവിധ്യമാർന്ന കലാപരിപാടികളാൽ ശ്രദ്ധേയമായ പ്രഖ്യാപന സംഗമം ജനശ്രദ്ധയാകർഷിച്ചു. നഗരത്തിന് ആവേശം പകർന്ന് അറബനമുട്ട്, പ്രസംഗം, പാട്ട് എന്നിവ പ്രഖ്യാപന സംഗമത്തിന്റെ ഭാഗമായി അരങ്ങേറി. സ്വാഗതസംഘം ചെയർമാൻ ഡി.എം.എ കുഞ്ഞി മദനി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. ചടങ്ങിൽ ഹനീഫ ഹാജി ടി.കെ, സിദ്ധീഖ് ദർകാസ്, റസാഖ് സഖാഫി പള്ളങ്കോട്, അസ്‌ലം അഡൂർ, മമ്മി ഹാജി, ബീരാൻ ടി, കാദർ കുവൈറ്റ്‌, താജു യു എം, അമീർ, മുസ്തഫ കർന്നൂർ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. സെക്ടർ ജന. സെക്രട്ടറി ഇദ്രീസ് നന്ദി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0