നെഞ്ചിടിപ്പിന്റെ മണിക്കൂറുകൾ; ഫലം കാത്ത് രാഷ്ട്രീയ കേരളം

May 2, 2026 - 13:21
നെഞ്ചിടിപ്പിന്റെ മണിക്കൂറുകൾ; ഫലം കാത്ത് രാഷ്ട്രീയ കേരളം

തിരുവനന്തപുരം: സംസ്ഥാനം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ മുന്നണി ക്യാമ്പുകൾ സജീവം. തിങ്കളാഴ്ച രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണലിനുളള നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായതോടെ ആത്മവിശ്വാസത്തോടെയാണ് യു ഡി എഫ് ക്യാമ്പുകൾ. കോൺഗ്രസിൽ മുഖ്യമന്ത്രിചർച്ചകൾ ദിവസങ്ങളായി സജീവമാണ്. എക്സിറ്റ് പോൾ ഫലങ്ങളെ തിരുത്തുന്ന ഫലം ഉണ്ടാകുമെന്നും ഭരണത്തുടർച്ച ഉണ്ടാകുമെന്നുമാണ് എൽ.ഡി.എഫ് പ്രതീക്ഷ. വികസനത്തുടർച്ചയും ക്ഷേമപദ്ധതികളും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് നേതാക്കൾ. സർവേ ഫലങ്ങളിൽ മുന്നേറ്റം പ്രവചിക്കുന്നതിനാൽ എൻഡിഎ ക്യാമ്പും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0