പെട്രോള്‍- ഡീസല്‍ വില വര്‍ധിപ്പിച്ചേക്കും; സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ

May 2, 2026 - 12:27
പെട്രോള്‍- ഡീസല്‍ വില വര്‍ധിപ്പിച്ചേക്കും; സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ

ന്യൂഡൽഹി: ഇന്ധന വിലക്കൂട്ടാൻ പൊതുമേഖല എണ്ണക്കമ്പനികൾ സമ്മർദം ശക്തമാക്കുന്നു. പെട്രോൾ ഡീസൽ വില നാലുരൂപയോളം വർധിപ്പിക്കാൻ ചർച്ചകൾ ആരംഭിച്ചതായാണ് സൂചന. രാജ്യത്ത് പെട്രോൾ ഡീസൽ വില കൂട്ടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും പ്രതിസന്ധി രൂക്ഷമാണെന്നാണ് കേന്ദ്ര ധന മന്ത്രാലയത്തിന്റെ റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പെട്രോൾ ഡീസൽ വില വർധിപ്പിച്ച് ജനങ്ങൾക്കു മേൽ ഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. അമേരിക്ക- ഇസ്രായേൽ ചേർന്ന് ഇറാനിൽ ആരംഭിച്ച യുദ്ധത്തോടെ പശ്ചിമേഷ്യയിൽ ഉണ്ടായ പ്രതിസന്ധി ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് വിവരം. ഗൾഫ് മേഖലയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളുടെ തകർച്ച ഇന്ധന വിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. പ്രതിസന്ധി നീണ്ടു പോയാൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കേണ്ടി വരുമെന്ന് ഏപ്രിലിലെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0