സമസ്ത സെൻ്റിനറി; വയോജന സമ്പർക്ക പരിപാടി സംഘടിപ്പിച്ചു
അഗത്തി: സമസ്ത സെൻ്റിനറിയുടെ ഭാഗമായി അഗത്തി മുസ്ലിം ജമാഅത്ത് നടത്തിവരുന്ന പഞ്ചയിന പരിപാടിയുടെ ഭാഗമായി 100 വയോജനങ്ങളുടെ സമ്പർക്ക പരിപാടി അഗത്തി പടിഞ്ഞാറെജെട്ടി പരിസരത്ത് വെച്ച് നടന്നു. അഗത്തി നാഇബ് ഖാസി ബി അബ്ദുൽ ഗഫൂർ മുസ്ല്യാർ പ്രാത്ഥന നടത്തി. അഗത്തി മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് എം അബ്ദുസമദ് കോയ ദാരിമിയുടെ അധ്യക്ഷതയിൽ അഗത്തി എയർപോർട്ട് ഡയരക്ടർ എസ് മധുകുമാർ ഉദ്ഘാടനം ചെയ്‌തു. അഗത്തി ഡപ്യൂട്ടി കലക്ടർ മന്ദീർകുമാർ ഡാനിക്സ് മുഖ്യ അതിഥിയായി. വയോജനങ്ങളുടെ ആരോഗ്യ നിയന്ത്രണം അതി പ്രധാനമാണെന്നും പഴയ കാലത്തെ പച്ചമരുന്നുകൾ പുതിയ തലമുറകൾക്ക് പഠിപ്പിച്ച് കൊടുക്കേണ്ടതുണ്ടെന്നും ഇത്തരം പദ്ധതികൾക്ക് സർക്കാറിൻ്റെ ഭാഗത്ത് നിന്ന് എല്ലാ വിധ സഹായങ്ങളും ഉണ്ടാവുമെന്നും കലക്ടർ അറിയിച്ചു. വിവിധ സെഷനുകൾക്ക് അഗത്തി ആർ ജി എസ് എച്ചിലെ ഡോ: സി എൻ ഷാറൂഖാൻ ലക്ഷദ്വീപ്, മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് കെ സി അബ്ദുൽ ഖാദിർ സഖാഫി, അബ്ദുൽ റഷീദ് സഖാഫി കുറ്റ്യാടി, അഗത്തി മദീനത്തുന്നൂർ ഡയരക്ടർ ഷിബ്ലി ജൗഹർ നൂറാനി നേതൃത്വം നൽകി. കെ ചെറിയ കോയ മുസ്ല്യാർ സ്വാഗതവും ടി കെ പി അബു ഹിഷാമി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0