പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് ആറിന് സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടും
തിരുവനന്തപുരം: കഴിഞ്ഞ ദിവസം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുത്തനെ ഉയർത്തിയതിന് പിന്നാലെ മെയ് ആറിന് സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടുമെന്നു ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പ്രതിഷേധ ഭാഗമായി അന്ന് ജില്ലകളിൽ അസോസിയേഷൻ പ്രകടനവും നടത്തും. 5 മാസത്തിനുള്ളിൽ 1498 രൂപയാണ് വാണിജ്യ സിലിണ്ടറിന് വർധിച്ചത്. ഹോട്ടലുകളെ പ്രതിസന്ധിയിലാക്കുന്ന ഗ്യാസ് വില വർധനയിൽ കുറവ് വരുത്തിയില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും അസോസിയേഷൻ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0