സമസ്ത സെന്റിനറി; എസ് എസ് എഫ് ബദിയടുക്ക ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് പ്രൗഢമായി 

Apr 30, 2026 - 12:17
സമസ്ത സെന്റിനറി; എസ് എസ് എഫ് ബദിയടുക്ക ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് പ്രൗഢമായി 

നെല്ലിക്കട്ട: സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ ആസ്വദിച്ച വെളിച്ചം എന്ന പ്രമേയത്തിൽ  ഏപ്രിൽ 29 എസ് എസ് എഫ് സ്ഥാപക ദിനത്തിൽ ബദിയടുക്ക ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് സംഘടിപ്പിച്ചു. 54 യൂണിറ്റുകളിൽ നിന്നായി മുന്നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. നെല്ലിക്കട്ട ടൗണിൽ വിദ്യാർത്ഥി റാലിയും നടത്തി. എസ് വൈ എസ് കാസർകോട് ജില്ലാ ജി സി സി അംഗം റസാക്ക് സഅദി കൊല്യം പതാക ഉയർത്തി. കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോൺ പ്രസിഡന്റ് അബൂബക്കർ സഅദി നെക്രാജെ പ്രാരംഭ പ്രാർത്ഥന നടത്തി. സമസ്ത കാസർകോട് ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. എസ് എസ് എഫ് കാസർകോട് ജില്ലാ സെക്രട്ടറി ഇർഷാദ് കളത്തൂർ ആക്ടിവിറ്റി സെഷൻ നേതൃത്വം നൽകി. ഖാദർ അമാനി പൈക്ക, റിഷാദ് സഖാഫി സംഷാദ് ഹിമമി, അൽതാഫ് ഏണിയാടി സംസാരിച്ചു. വിദ്യാർത്ഥി റാലിയിൽ ഡിവിഷൻ,സെക്ടർ, യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0